ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളില്‍ ശാസ്ത്ര, സമൂഹ്യശാസ്ത്രമേള അതി വിപുലമായി സംഘടിപ്പിച്ചു. ശാസ്ത്രലോകവും സാമൂഹ്യ ചുറ്റുപാടുകളും കുഞ്ഞുമനസ്സുകളിലൂടെ കടന്നുപ്പോയപ്പോള്‍ പുതിയ ശാസ്ത്ര-സാമൂഹ്യ കൌതുകങ്ങള്‍ മേളയിലൂടെ പുറത്ത് വന്നു.
മഴവെള്ള സംഭരണി ഇഗ്ള്ളു, കാലാവസ്ഥക്കനുസരിച്ചുള്ള വീടുകള്‍ ഭൂമിയുടെ പരിക്രമണ മാതൃക,തേനീച്ച വളര്‍ത്തല്‍ പ്രൊജക്റ്റ്, ബാറ്ററിയില്ലാതെ ബള്‍ബ് കത്തിക്കല്‍, മുങ്ങള്‍ വിദക്തന്‍, പഴവര്‍ഗ്ഗങ്ങളില്‍ വൈദ്യുതി, അന്തരീക്ഷത്തിലെ ഓക്സിജന്‍ തിട്ടപ്പെടുത്തല്‍ , പശ്ചിമഘട്ടം സ്റില്‍ മോഡല്‍, പാലക്കാട് ജില്ലയും വ്യവസായ ശാലകളും, ഔഷധ ചെടികളുടെ വേര്, ഇല, വിത്ത് ശേഖരണം വെത്യസ്ത തരം ചാര്‍ട്ടുകള്‍ മുതലായവ മേളയുടെ എടുത്തുപറയത്തക്ക പ്രദര്‍ശനങ്ങളാണ്.
കേട്ടും കണ്ടും അനുഭവിച്ചും ഉത്തരം പറഞ്ഞും നേടിയ പുത്തന്‍ അറിവുകള്‍ കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.
എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി രാധയുടെ അധ്യക്ഷതയില്‍ പി .ടി.എ.പ്രസിഡണ്ട് ജി.ശിവദാസ് ഹെലികോപ്റ്റര്‍ പറപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റര്‍ കെ.സി.ബാബുദാസ് സ്വാഗതവും വി.ബാബു നന്ദിയും പറഞ്ഞു.
No comments:
Post a Comment