Wednesday, 7 December 2011

ഗാന്ധിജിയുടെ വചനങ്ങൾ



  • പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.
  • ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണു. എന്തന്നാൽ അത് വെറും നൈമിഷികം മാത്രം.
  • എന്റെ ജീവിതമാണ് എന്റെ സന്ദേശം.
  • പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
  • കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
  • കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ.
  • ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
  • സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
  • നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
  • സത്യം ദൈവമാണ്.
  • ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
  • ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ
  • കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
  • സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം
  • ഞാൻ ചോക്ലേറ്റുകളിൽ മരണത്തെ കാണുന്നു
  • പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും.
  • ഞാൻ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.
  • സത്യം ആണ് എന്റ ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.

13 comments:

  1. നല്ലപാഠം പകര്‍ന്നിടുന്നന്‍പോടെ-
    യദ്ധ്യാപകര്‍, സുമനസ്സുകള്‍; പ്രകൃതിയും
    വികൃതികാട്ടാതൊരുമയോടേവരും
    വരിക! വലയവരാകുവാന്‍ സഹജരേ!!
    -അന്‍വര്‍ ഷാ ഉമയനല്ലൂര്‍-
    9846703746

    ReplyDelete
  2. ഈ വചനങ്ങൾ എല്ലാം മനുഷ്യരു ഉൾക്കൊളെടെ - നല്ലത്

    ReplyDelete
  3. It's very very helpful. Thank you so much

    ReplyDelete
  4. സത്യം ആണ് എന്റ ദൈവം 

    ReplyDelete
  5. എന്റ ജീവിതമാണ് എന്റെ സന്ദേശം

    ReplyDelete
  6. വളരെ ഉപയോഗപ്രദമാണ്... നന്ദി

    ReplyDelete
  7. ഇന്ന് കോൺഗ്രസ്സ് ഗാന്ധിജിയെ മറന്നു.

    ReplyDelete