Showing posts with label കേന്ദ്ര മന്ത്രിസഭ. Show all posts
Showing posts with label കേന്ദ്ര മന്ത്രിസഭ. Show all posts

Tuesday, 30 October 2012

കേന്ദ്ര മന്ത്രിസഭ: മന്ത്രിമാരും വകുപ്പുകളും


* ഡോ. മന്‍മോഹന്‍സിങ്-പ്രധാനമന്ത്രി, പേഴ്‌സണല്‍, പൊതുപരാതി, പെന്‍ഷന്‍, ആസൂത്രണം, ആണവോര്‍ജം, ബഹിരാകാശം എന്നിവയ്ക്കു പുറമേ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കിയിട്ടില്ലാത്തവയും. 

കാബിനറ്റ് മന്ത്രിമാര്‍

* എ. കെ. ആന്റണി-പ്രതിരോധം 
* ശരദ് പവാര്‍-കൃഷി, ഭക്ഷ്യസംസ്‌കരണം 
* പി. ചിദംബരം-ധനം 
* സുശീല്‍ കുമാര്‍ ഷിന്‍ഡെ-ആഭ്യന്തരം 
* സല്‍മാന്‍ ഖുര്‍ഷിദ്-വിദേശകാര്യം 
* ഗുലാം നബി ആസാദ്-ആരോഗ്യം, കുടുംബക്ഷേമം 
* വീരപ്പ മൊയ്‌ലി-പെട്രോളിയം, പ്രകൃതി വാതകം 
* ഫാറൂഖ് അബ്ദുള്ള-ഊര്‍ജ പുനരുപയോഗം 
* എസ്. ജയ്പാല്‍ റെഡ്ഡി-ശാസ്ത്ര സാങ്കേതികം 
* കമല്‍നാഥ്-നഗരവികസനം, പാര്‍ലമെന്ററികാര്യം 
* അജിത്‌സിങ്-വ്യോമയാനം 
* വയലാര്‍ രവി-പ്രവാസികാര്യം 
* മല്ലികാര്‍ജുന ഖാര്‍ഗെ-തൊഴില്‍ 
* കപില്‍ സിബല്‍-വാര്‍ത്താവിനിമയം, വിവരസാങ്കേതികവിദ്യ 
* ആനന്ദ് ശര്‍മ-വാണിജ്യ-വ്യവസായം, ടെക്‌സ്റ്റൈല്‍സ് 
* സി.പി. ജോഷി-ഉപരിതല ഗതാഗതം, ദേശീയ പാത 
* കുമാരി ഷെല്‍ജ-സാമൂഹികക്ഷേമം 
* ജി.കെ. വാസന്‍-ഷിപ്പിങ് 
* പവന്‍ കുമാര്‍ ബന്‍സല്‍-റെയില്‍വേ 
* എം.കെ. അഴഗിരി-രാസവസ്തു, രാസവളം 
* പ്രഫുല്‍ പട്ടേല്‍-ഖന വ്യവസായം, പൊതുമേഖല 
* ശ്രീപ്രകാശ് ജയ്‌സ്വാള്‍-കല്‍ക്കരി 
* കെ. റഹ്മാന്‍ ഖാന്‍-ന്യൂനപക്ഷ ക്ഷേമം 
* വി. കിഷോര്‍ ചന്ദ്ര ദേവ്-പട്ടിക വിഭാഗം, പഞ്ചായത്ത് രാജ് 
* ബേനി പ്രസാദ് വര്‍മ-ഉരുക്ക് 
* ജയറാം രമേഷ്-ഗ്രാമവികസനം 
* ദിന്‍ഷാ പട്ടേല്‍-ഖനി 
* അജയ് മാക്കന്‍-ഭവന, നഗര ദാരിദ്ര്യനിര്‍മാര്‍ജനം 
* എം. എം. പള്ളം രാജു-മാനവശേഷി 
* അശ്വനി കുമാര്‍-നിയമം 
* ഹരീഷ് റാവത്ത്-ജലവിഭവം 
* ചന്ദ്രേശ് കുമാരി കട്ടോച്ച്-സാംസ്‌കാരികം 

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാര്‍

* കെ.വി. തോമസ്-ഭക്ഷ്യം, പൊതുവിതരണം, ഉപഭോക്തൃകാര്യം 
* മനീഷ് തിവാരി-വാര്‍ത്താവിതരണം, പ്രക്ഷേപണം 
* കൃഷ്ണ തിരാഥ്-വനിത, ശിശു വികസനം 
* ചിരഞ്ജീവി-വിനോദ സഞ്ചാരം 
* ശ്രീകാന്ത് ജെന-രാസവളം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിര്‍വഹണം 
* ജയന്തി നടരാജന്‍-വനം, പരിസ്ഥിതി 
* പബന്‍സിങ് ഗൊട്ടേവാര്‍-വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങള്‍, പാര്‍ലമെന്ററികാര്യം 
* ജ്യോതിരാദിത്യ സിന്ധ്യ-ഊര്‍ജം 
* കെ.എച്ച്. മുനിയപ്പ-ചെറുകിട, ഇടത്തരം വ്യവസായം 
* സച്ചിന്‍ പൈലറ്റ്-കമ്പനികാര്യം 
* ജിതേന്ദ്രസിങ്-യുവജനക്ഷേമം, സ്‌പോര്‍ട്‌സ് 
* ഭരത്‌സിങ് സോളങ്കി-കുടിവെള്ളം 

സഹമന്ത്രിമാര്‍

* മുല്ലപ്പള്ളി രാമചന്ദ്രന്‍-ആഭ്യന്തരം 
* ഇ. അഹമ്മദ്- വിദേശകാര്യം 
* കെ.സി. വേണുഗോപാല്‍-വ്യോമയാനം 
* ശശി തരൂര്‍-മാനവശേഷി 
* കൊടിക്കുന്നില്‍ സുരേഷ്-തൊഴില്‍, എംപ്ലോയ്‌മെന്റ് 
* ഡി. പുരന്ദേശ്വരി-വാണിജ്യം, വ്യവസായം 
* ജിതിന്‍ പ്രസാദ്-പ്രതിരോധം, മാനവശേഷി 
* എസ്. ജഗത്‌രക്ഷകന്‍-ഊര്‍ജ പുനരുപയോഗം 
* രാജീവ് ശുക്ല-പാര്‍ലമെന്ററികാര്യം, ആസൂത്രണം 
* വി. നാരായണ സ്വാമി-പേഴ്‌സണല്‍, പൊതുപരാതി, പെന്‍ഷന്‍, പ്രധാനമന്ത്രിയുടെ ഓഫീസ് 
* ആര്‍. പി. എന്‍. സിങ്-ആഭ്യന്തരം 
* പനബക ലക്ഷ്മി-ടെക്‌സ്റ്റൈല്‍സ് 
* കെ.ജെ. സൂര്യപ്രകാശ് റെഡ്ഡി-റെയില്‍വേ 
* റാണി നാരാ-പട്ടിക വിഭാഗം 
* അധീര്‍ രഞ്ജന്‍ ചൗധരി-റെയില്‍വേ 
* എ. എച്ച്. ഖാന്‍ ചൗധരി-ആരോഗ്യം കുടുംബക്ഷേമം 
* സര്‍വെ സത്യനാരായണ-ഉപരിതല ഗതാഗതം, ദേശീയ പാത 
* നിനോങ് എറിങ്-ന്യൂനപക്ഷം 
* ദീപാ ദാസ് മുന്‍ഷി-സാംസ്‌കാരികം 
* പോരിക ബല്‍റാം നായിക്-സാമൂഹികക്ഷേമം 
* കിള്ളി കൃപറാണി- വാര്‍ത്താവിനിമയം, വിവരസാങ്കേതികവിദ്യ 
* ലാല്‍ചന്ദ് കട്ടാരിയ-പ്രതിരോധം 
* നമോ നാരായണ്‍ മീണ-ധനം 
* എസ്. എസ് പളനിമാണിക്യം-ധനം 
* പ്രണീത് കൗര്‍-വിദേശകാര്യം 
* ശിശിര്‍ അധികാരി-ഗ്രാമീണ വികസനം 
* ഡി. നെപ്പോളിയന്‍-സാമൂഹിക ക്ഷേമം 
* എസ്. ഗാന്ധിശെല്‍വന്‍-ആരോഗ്യം, കുടുംബക്ഷേമം 
* തുഷാര്‍ഭായ് ചൗധരി-ഉപരിതല ഗതാഗതം, ദേശീയ പാത 
* പ്രതീക് പ്രകാശ്ബാപു പാട്ടീല്‍- കല്‍ക്കരി 
* പ്രദീപ് ജെയിന്‍-ഗ്രാമീണ വികസനം 
* ചരണ്‍ദാസ് മഹന്ത്-കൃഷി, ഭക്ഷ്യ സംസ്‌കരണം 
* മിലിന്ദ് ദേവ്‌റ-വാര്‍ത്താവിനിമയം, വിവരസാങ്കേതികവിദ്യ 
* താരിഖ് അന്‍വര്‍-കൃഷി, ഭക്ഷ്യസംസ്‌കരണം 

Sunday, 28 October 2012

കേന്ദ്ര മന്ത്രിസഭ: തരൂരും കൊടിക്കുന്നിലും ഉള്‍പ്പെടെ 22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പുന:സംഘടന: തരൂരും കൊടിക്കുന്നിലും ഉള്‍പ്പെടെ 22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള രണ്ട് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിച്ചു. സംസ്ഥാനത്ത് നിന്നുള്ള ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പെടെ 22 മന്ത്രിമാരാണ് രാഷ്ട്രപതിഭവനില്‍ രാവിലെ 11.30ന് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലികൊടുത്തു.
കെ.റഹ്മാന്‍ ഖാന്‍, ദിന്‍ഷാ പട്ടേല്‍, പള്ളം രാജു, അജയ് മാക്കന്‍, അശ്വിനി കുമാര്‍, ഹരീഷ് റാവത്ത്, ചന്ദ്രേഷ് കുമാരി കഠോജ് എന്നിവര്‍ ക്യാബിനറ്റ് ചുമതലയുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മനീഷ് തിവാരിയും ചിരജ്ഞീവിയും സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിമാരായി ചുമതലയേറ്റു. ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, താരിഖ് അന്‍വര്‍, കോട്‌ല സൂര്യപ്രകാശ് റെഡ്ഡി, റാണ നാര, രഞ്ചന്‍ ചൗധരി, അബു ഹസന്‍ ഖാന്‍ ചൗധരി, സര്‍വ്വെ സത്യനാരായണ, നിനോംഗ് എറിംഗ്, ദീപ ദാസ്മുന്‍ഷി, ബോറിക ബല്‍റാം നായിക്, കിള്ളി കൃപറാണി, ലാല്‍ചന്ദ് കട്ടാരിയ എന്നിവര്‍ കേന്ദ്രസഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.