Showing posts with label ഗണിതവര്‍ഷം. Show all posts
Showing posts with label ഗണിതവര്‍ഷം. Show all posts

Thursday, 29 November 2012

ഗണിതം വിസ്മയം


ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതശാസ്ത്രത്തിലാണെന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോട് ചെറുവണ്ണൂര്‍ ഗവ. വൊക്കേഷണല്‍ സ്‌കൂളിലെ ഗണിതശാസ്ത്ര മത്സരവേദി. ഈജിപ്തിലെ പിരമിഡ് മുതല്‍ തിരുവനന്തപുരം കവടിയാര്‍ കൊട്ടാരം വരെ ജ്യാമിതീയ രൂപങ്ങള്‍ കൊണ്ട് അവരൊരുക്കി.
ഭാരതീയ ഗണിതശാസ്ത്ര പ്രതിഭയായിരുന്ന ശ്രീനിവാസ രാമാനുജന്റെ 125-ാം ജന്മവാര്‍ഷികമായ 2012, ദേശീയ ഗണിതശാസ്ത്രവര്‍ഷമായി ആചരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ സംഭാവനകളെയും മേള അനുസ്മരിപ്പിച്ചു.
ഗണിത-ജ്യോതിശാസ്ത്രങ്ങളുടെ കുലപതിമാരായ പൈതഗോറസ്, യൂഡോക്ലസ്, യൂക്ലിഡ്, ആര്യഭടന്‍, വരാഹമിഹിരന്‍, പാസ്‌കല്‍ തുടങ്ങിയവരുടെ സംഭാവനകളും ശാസ്ത്രപ്രതിഭകള്‍ പരിചയപ്പെടുത്തി. കളികളിലൂടെയും കടങ്കഥകളിലൂടെയും രൂപങ്ങളിലൂടെയും നിര്‍മിതികളിലൂടെയും ഗണിതശാസ്ത്രത്തെ അനായാസമാക്കുന്ന വിവിധമത്സരങ്ങള്‍ വേദികളില്‍ അരങ്ങേറി.
മത്സരങ്ങളില്‍ എത്തിയ പല നിര്‍മിതികളും രൂപങ്ങളും ചാര്‍ട്ടുകളും മുന്‍ മേളകളിലും കണ്ടവയാണ്. എന്നാല്‍, പുതിയ ആശയങ്ങളും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.

Sunday, 7 October 2012

ന്യൂ മാറ്റ്സ് സ്കൂള്‍ തല തെരഞ്ഞെടുപ്പ് നടത്തി


സ്കൂള്‍ കുട്ടികളുടെ ഗണിതശാസ്ത്രത്തിലുള്ള കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് വേണ്ടി ദേശീയ ഗണിതവര്‍ഷത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെയും എസ്.സി.ഇ.ആര്‍.ടിയും സംയുക്ത സംരഭമായ ന്യൂ മാറ്റ്സ് സ്കൂള്‍ തല തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗണിതക്വിസ്, പേപ്പര്‍ ബാഗ് നിര്‍മ്മാണം എന്നിവ നടത്തി. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീകുമാര്‍ മാസ്റര്‍, വി.ബാബു മാസ്റര്‍, ടി.ടി.ബിന്ദു ടീച്ചര്‍, വി.ബിന്ദു ടീച്ചര്‍ നേതൃത്വം നല്‍കി. 







Friday, 14 September 2012

ഗണിതശാസ്ത്ര പ്രദര്‍ശനം (യുപി വിഭാഗം)

ഗണിതവര്‍ഷത്തോടനുബന്ധിച്ച് ഗണിതശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തില്‍ ചിറ്റിലഞ്ചേരി എ.യു.പി. സ്കൂളില്‍ യുപി വിഭാഗം കുട്ടികളുടെ ഗണിതശാസ്ത്ര പ്രദര്‍ശനം നടന്നു. എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രാധ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റര്‍ കെ.സി.ബാബുദാസ് അധ്യക്ഷം വഹിച്ചു. വി.മുരളീധരന്‍ മാസ്റര്‍ ആശംസയര്‍പ്പിച്ചു. ഗണിതവര്‍ഷത്തെകുറിച്ച് സ്റ്റാഫ് സെക്രട്ടറി സരസ്വതി ടീച്ചര്‍ ക്ളാസെടുത്തു. എസ്.ആര്‍.ജി കണ്‍വീനര്‍ ശ്രീകുമാര്‍ മാസ്ററര്‍, മാത്സ് ക്ളബ്ബ് കണ്‍വീനര്‍ ടി.ടി.ബിന്ദു ടീച്ചര്‍, വി.ബിന്ദു ടീച്ചര്‍, രമ ടീച്ചര്‍ നേതൃത്വം നല്‍കി. 
എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി രാധ ഉദ്ഘാടനംചെയ്യുന്നു.
\