Showing posts with label സഹചാരി. Show all posts
Showing posts with label സഹചാരി. Show all posts

Wednesday, 12 September 2018

"സഹപാഠിക്കൊരു കൈത്താങ്ങ്" സഹചാരി സ്കൂൾ ഫണ്ട്.

വിദ്യാർത്ഥികളുടെ പിറന്നാള്‍ സമ്മാനങ്ങൾ നിർധന കുട്ടികളെ സഹായിക്കുന്നതിന് വേണ്ടി 'സഹചാരി സ്കൂൾ ഫണ്ട്' എന്ന പദ്ധതിക്ക് ചിറ്റിലഞ്ചേരി പി.കെ.എം.എ.യു.പി. സ്കൂളിൽ തുടക്കം കുറിച്ചു. വിദ്യാർത്ഥികൾ അവരുടെ പിറന്നാൾ ആഘോഷം മധുരം വിതരണം ചെയ്യുന്നതിനു പകരം ആ തുക സഹചാരി സ്കൂൾ ഫണ്ടിലേക്ക് നൽകും. കുട്ടികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് ആശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. ഈ സമാഹരിച്ച തുക സഹചാരി എന്ന പേരിൽ അർഹതപ്പെട്ട പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി വിനിയോഗിക്കും. ഇന്ന് ആറാം തരത്തിലെ നാസിൻ തന്റെ പിറന്നാൾ ഫണ്ട് ഹെഡ് മാസ്റ്റർ കെസി ബാബുദാസിന് നൽകി പദ്ധതിക്ക് തുടക്കം കുറിച്ചു.
Image may contain: 2 people, people standing