കടിച്ച പാമ്പിനെ തിരിച്ചു വരുത്തി വിഷമെടുപ്പിക്കുന്ന വിഷഹാരികളെ കുറിച്ചുളള നിറംപിടിപ്പിച്ച കഥകള്‍ നാം കേട്ടിട്ടുണ്ട്. അത് കഥ. എന്നാല്‍, ഒരാള്‍ യഥാര്‍ഥ ജീവിതത്തില്‍ കടിച്ച പാമ്പിനെ തിരിച്ചു കടിച്ചുകൊന്നു! അതും ഒരു മൂര്‍ഖനെ!
നേപ്പാള്‍ തലസ്‌ഥാനമായ കാഠ്‌മണ്ഡുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുളള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. പാടത്തുവച്ചാണ് മൊഹമ്മദ് സാല്‍മോ മിയ എന്നയാളെ മൂര്‍ഖന്‍ കടിച്ചത്. തന്റെ കഷ്‌ടകാലത്തിനാണ് ഇത്തരമൊരു ദുര്‍ബുദ്ധി തോന്നിയതെന്ന് മൂര്‍ഖന് അപ്പോള്‍ തോന്നിക്കാണില്ല! പാമ്പ് തന്നെ കടിച്ചപ്പോള്‍ ഭയത്തിനു പകരം കടുത്ത കോപമാണ് മിയയ്‌ക്ക് തോന്നിയത്. പാമ്പിനെ ഓടിച്ചിട്ട് പിടിച്ച് അതിനെ കടിച്ചുകൊന്നപ്പോഴാണ് മിയയുടെ കോപം അല്‍പ്പമൊന്ന് ശമിച്ചത്.
പാമ്പിനെ വേണമെങ്കില്‍ തനിക്ക് അടിച്ചു കൊല്ലാമായിരുന്നു. എന്നാല്‍, പ്രതികാരബുദ്ധി അതിനനുവദിച്ചില്ല. അതിനാലാണ് അതിനെ കടിച്ചു തന്നെ കൊന്നതെന്നും മിയ ഒരു പ്രാദേശിക പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്തായാലും തന്നെ കടിച്ച പാമ്പിനെ കടിച്ചുകൊന്ന ശേഷമാണ് മിയ ചികിത്സയ്‌ക്കു വിധേയനായത്. ജീവന് അപകടകരമായ രീതിയില്‍ മിയയ്‌ക്ക് വിഷമേറ്റിരുന്നില്ല.

No comments:
Post a Comment