ലോകത്തിലെ ഏറ്റവും ചെറിയ സ്‌ത്രീയും പുരുഷനും തമ്മില്‍ കണ്ടുമുട്ടി. വളരെ കുറച്ചു സമയമേ കൂടിക്കാഴ്‌ച നീണ്ടു നിന്നുളളൂ എങ്കിലും കാഴ്‌ചക്കാരുടെ മനസ്സില്‍ എക്കാലവും ഈ 'ചെറിയ കൂടിക്കാഴ്‌ച' മായാതെകിടക്കുമെന്ന് ഉറപ്പ്. ഗിന്നസ് ബുക്കിന്റെ 2013 എഡിഷന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ഫോട്ടോ ഷൂട്ടിന് എത്തിയപ്പോഴാണ് ചന്ദ്ര ബഹാദൂര്‍ ദാംഗി എന്ന നീളക്കുറവിന്റെ രാജാവും ജ്യോതി ആംഗെ എന്ന നീളക്കുറവിന്റെ രാജകുമാരിയും ജീവിതത്തില്‍ ആദ്യമായി പരസ്‌പരം കണ്ടത്.
എഴുപത്തിരണ്ടുകാരനായ ദാംഗിയുടെ നീളം 21.5 ഇഞ്ചാണ്. ജ്യോതിക്കാണ് ദാംഗെയെക്കാള്‍ ഉയരക്കൂടുതല്‍- 24.7 ഇഞ്ച്! പതിനെട്ടുകാരിയായ ജ്യോതി ആംഗെ നാഗ്‌പൂര്‍ സ്വദേശിയാണ്. നേപ്പാളിലെ റിംഖോലി ഗ്രാമവാസിയാണ് ദാംഗി.
ജ്യോതി തന്റെ നീളക്കുറവിന്റെ പ്രശസ്‌തി ആവോളം ആസ്വദിക്കുകയാണ്. യാത്ര ഇഷ്‌ടപ്പെടുന്ന ജ്യോതി ജപ്പാനിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. ഫാഷന്‍ ഡിസൈനര്‍ എന്ന പേരില്‍ അറിയപ്പെടാനാണ് ഇവര്‍ ആഗ്രഹിക്കുന്നത് ഒപ്പം ബോളിവുഡില്‍ ഒരു കൈ നോക്കാനും ഇവര്‍ ആഗ്രഹിക്കുന്നു. അതേസമയം, തന്റെ പ്രശസ്‌തി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൂടി ലഭിക്കുന്നതിന്റെ സന്തോഷത്തിലാണ് ദാംഗി.
സെപ്‌റ്റംബര്‍ 13 ന് പുറത്തിറങ്ങുന്ന ഗിന്നസ് ബുക്കിന്റെ പുതിയ പതിപ്പില്‍ ഇവരുടെ അപൂര്‍വ സംഗമത്തിന്റെ ഫോട്ടോകള്‍ സ്‌ഥാനംപിടിക്കും.

No comments:
Post a Comment