വാക്കേറ്റം കൈയാങ്കളിയില്‍ അവസാനിക്കാന്‍ ഏറെ സമയമൊന്നും വേണ്ടല്ലോ? അത് കരയിലായാലും കടലിലായാലും ആകാശമധ്യത്തിലായാലും ഒരുപോലെതന്നെ. ഇതാണ് സ്വിസ് എയറിന്റെ സൂറിച്ചില്‍ നിന്നുളള ബീജിംഗ് വിമാനത്തിലും നടന്നത്. രണ്ട് യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. അത് നല്ല 'സൂപ്പര്‍' അടിയിലാണ് കലാശിച്ചത്. അവര്‍ അടിച്ച് വാശി തീര്‍ത്തപ്പോള്‍ യഥാര്‍ഥത്തില്‍ ഇരകളായത് യാത്രക്കാരാണ്. കാരണം, അടിയുടെ വേദിയായതോടെ പറന്നുയര്‍ന്ന് ആറ് മണിക്കൂറിനു ശേഷം വിമാനം സൂറിച്ചിലേക്ക് തന്നെ തിരിച്ചുവിട്ടു!
സെപ്‌റ്റംബര്‍ രണ്ടിനാണ് സംഭവം നടന്നതെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു. 200 യാത്രക്കാരുമായി സൂറിച്ചില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ആറ് മണിക്കൂര്‍ യാത്രചെയ്‌ത് മോസ്‌കോയ്‌ക്ക് മുകളിലെത്തിയപ്പോഴാണ് 27 ഉം 57 ഉം വയസ്സുളള രണ്ട് ചൈനക്കാര്‍ തമ്മില്‍ വിമാനത്തില്‍ 'പൊരിഞ്ഞ അടി' നടന്നത്. വിമാനജോലിക്കാര്‍ ഏറെ പണിപ്പെട്ട് ഇരുവരെയും പിടിച്ചുമാറ്റി. എന്നാല്‍, വിമാനം മോസ്‌കോയില്‍ അടിയന്തരമായി ഇറക്കുന്നതിനു പകരം സൂറിച്ചിലേക്ക് തിരിച്ചുവിടാനാണ് ക്യാപ്‌റ്റന്‍ തീരുമാനിച്ചത്. സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണിതെന്നായിരുന്നു വിശദീകരണം.

No comments:
Post a Comment