മൊഡ്യൂള്‍: : നാം തയ്യാറാക്കുന്ന ആഹാരത്തിന്റെ വിവിധ ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. ചേരുവകളുടെ അളവ് വ്യത്യസ്തമാണ്.
പ്രക്രിയ: ആഹാരത്തിലെ വിവിധ ചേരുവകള്‍ പട്ടികപ്പെടുത്തിയും, പാചക കുറിപ്പുകള്‍ വിശകലനം ചെയ്തും ചേരുവ സംബന്ധിച്ച് ധാരണ രൂപീകരിക്കുന്നു.
പ്രവര്‍ത്തന രീതി: നാരങ്ങവെള്ളവും, മോരുവെള്ളവും ഉണ്ടാക്കാനായി കുട്ടികള്‍ കൊണ്ടുവന്ന സാധനങ്ങള്‍ മേശപ്പുറത്ത് നിരത്തി വെച്ചു. കുട്ടികളെ രണ്ട് ഗ്രൂപ്പായി തിരിച്ചു. മോരുവെള്ളത്തിനും നാരങ്ങവെള്ളത്തിനും രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് വേണ്ട സാധനങ്ങള്‍ ശേഖരിച്ചു. അവ ഉപയോഗിച്ച് രണ്ട് പാനീയങ്ങളും അധ്യാപികയുടെ നിര്‍ദ്ദേശമനുസരിച്ച് കുട്ടികള്‍ തയ്യാറാക്കി. മോരുവെള്ളം മോളി ടീച്ചര്‍ക്ക് ഷനനയും നാരങ്ങവെള്ളം ദിവ്യടീച്ചര്‍ക്ക് അഖിലും നല്‍കി. ശേഷം കുട്ടികള്‍ക്ക് വിതരണം ചെയ്തു. രണ്ട് ഗ്രൂപ്പും ചര്‍ച്ചകള്‍ക്ക് ശേഷം പാചകക്കുറിപ്പ് തയ്യാറാക്കി. -പി. സരസ്വതി ടീച്ചര്‍
പാചകക്കുറിപ്പ്
- നാരങ്ങവെള്ളം
ചേരുവ:
- വെള്ളം
- നാരങ്ങ
- പഞ്ചസാര
- ഉപ്പ്
ഉണ്ടാക്കുന്ന വിധം :
ആദ്യം ഒരു പാത്രത്തില്‍ വെള്ളം എടുക്കുക. എന്നിട്ട് നാരങ്ങ പിഴിയുക. എന്നിട്ട് കുറച്ച് പഞ്ചസാര ഇടുക. അവസാനം ഇത്തിരി ഉപ്പ് ഇടുക. എന്നിട്ട് ഇളക്കുക നാരങ്ങവെള്ളം റെഡി.-ശ്രുതി 2.സി
- മോരുവെള്ളം
ചേരുവ:
- വെള്ളം
- മോര്
- ഉപ്പ്
- പച്ചമുളക്
- മല്ലി തഴ
- കറിവേപ്പില
ഉണ്ടാക്കുന്ന വിധം: ആദ്യം ഒരു പാത്രത്തില്‍ വെള്ളമെടുക്കുക. പിന്നെ വെള്ളത്തില്‍ മോര് ഒഴിക്കുക, ശേഷം ഉപ്പ് ഇടുക എന്നിട്ട് ഇളക്കുക. പച്ചമുളകും മല്ലിതഴയും കറിവേപ്പിലയും എടുത്ത് തിരുമ്പുക.. മോരുവെള്ളം റെഡി. -ഷിഫാന 2.സി
No comments:
Post a Comment