Friday, 8 March 2013

March8: ലോക വനിതാ ദിനം


1908ഇല ആദ്യമായി സ്ത്രീകള്‍ അടിച്ചമര്‍ത്തലിനും ചൂഷണത്തിനും എതിരെ ,സമത്വവും വോട്ട് അവകാശവും കൂടുതല്‍ വേതനവും ആവശ്യപെട്ടു ന്യൂ യോര്‍ക്ക്‌ തെരുവില്‍ പ്രകടനം നടത്തി .അമേരിക്കയിലെ സോഷ്യലിസ്റ്റ് പാര്‍ടിയുടെ ആഹ്വാനം അനുസ്സരിച്ച് ആദ്യത്തെ വനിതാ ദിനംfeb ruary 28 നു അവിടെ ആച്ചരിക്കപെട്ടു .ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത് അത്march 8 ആയി തീരുമാനിക്കപെട്ടു .
റഷ്യയിലെയും യൂറോപ്പിലെയും സ്ത്രീകള്‍ യുദ്ധത്തിനും ചൂഷണത്തിനും എതിരായി തെരുവില്‍ ഇറങ്ങി .1917 ഇല്‍ യുദ്ധത്തില്‍ 20 ലക്ഷത്തോളം റഷ്യന്‍ സൈനികര്‍ യുദ്ധത്തില്‍ കൊല്ലപെട്ടു .അപ്പോള്‍ സ്ത്രീകള്‍ 'ആഹാരവും സമാധാനവും 'എന്നാ മുദ്രാവാക്യവുമായി വന്‍ രീതിയില്‍ പ്രക്ഷോഭം തുടങ്ങി .4 ദിവസം നീണ്ടു നിന്ന സമരത്തിനു ഒടുവില്‍ സര്‍ അവരുടെ ചില അവകാശങ്ങള്‍ ,വോട്ട് ചെയ്യാനുള്ള അവകാശം ഉള്‍പ്പെടെ നല്‍കാന്‍ നിര്‍ബന്ധിതന്‍ ആയി .
സ്ത്രീകളുടെ അവകാശ സമരങ്ങളുടെ ചരിത്രം ഇവിടെയാണ്‌ ആരംഭിക്കുന്നത് .ഇന്ന് സ്ത്രീകള്‍ എവിടെ എത്തി നില്‍ക്കുന്നു എന്ന് തിരിഞ്ഞു നോക്കുമ്പോള്‍ നേടിയ പല അവകാശങ്ങളും അവള്‍ക്കു നഷ്ടമായ കാഴ്ച ആണ് കാണുന്നത് .ആഗോളവല്‍ക്കരണവും പുതിയ പ്രതിസന്ധികള്‍ അവള്‍ക്കു മുന്നില്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്...വനിതാ ദിന ആശംസകള്‍

No comments:

Post a Comment