ചരിത്രത്തിന്റെ ഇടനാഴികളില്‍ ജാതിയും ,മതവും ,വര്‍ഗ്ഗവും പറഞ്ഞ് രാജ്യത്തിന്റെ ശത്രുക്കള്‍ വര്‍ഗീയതയും ,ജാതീയതയും കൊണ്ട് മതില്‍ കെട്ടുകള്‍ തീര്‍ത്ത ഇന്നിന്റെ ഭയപെടുത്തുന്ന പകലുകളില്‍ ............
കുരിശ് ദരിച്ച കൂര്ര്യകൊസ്സും ,ചന്ദന കുറിയിട്ട ചന്ദ്രനും ,നിസ്കാര തയംബുള്ള നിസാറും ഭാരതാമ്മയുടെ മടിത്തട്ടില്‍ ഒരു മാലയിലെ മുത്ത് മണികളെ പോലെയാണെന്ന തിരിച്ചറിവോടെ.....
1947ന്റെ അര്‍ദ്ധ രാത്രി പെയതിറങ്ങിയ സ്വതന്ത്ര പേമാരിയില്‍ പടുത്തുയര്‍ത്തിയ മത സൗഹ്രതത്തിന്റെ ചങ്ങല കെട്ടുകളെ പൊട്ടിച്ചെറിയാന്‍ ഒരു കറുത്ത ശക്തികളെയും അനുവധിക്കരുതെന്ന പ്രതിക്ഞ പുതുക്കലാവട്ടെ ഈ ദിനം .....
ഡല്‍ഹിയുടെയും ,ഗുജറാത്തിന്റെയും ആ കറുത്ത ഓര്‍മകളില്‍ തുടിക്കുന്ന മനസ്സില്‍ പൈത്രകത്തിന്റെ വീണ്ടെടുപ്പാകട്ടെ ഈ ദിനം ..
No comments:
Post a Comment