Monday, 22 October 2012

Chakyar kuth ചാക്യാര്‍കൂത്ത്


കേരളീയ ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ അരങ്ങേറിവരുന്ന കലാരൂപമാണ് ചാക്യാര്‍കൂത്ത്. പുരാണ കഥാകഥനമാണ് ഇത്. ഈശ്വരഭക്തി വളര്‍ത്തുകയും ജനതയെ സന്മാര്‍ഗചിത്തരാക്കുകയുമാണ് ചാക്യാര്‍കൂത്തിന്‍െറ ലക്ഷ്യം. പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുകയാണ് കൂത്തിലെ ചാക്യാരുടെ ധര്‍മം. ഫലിത പരിഹാസത്തോടുകൂടി ചാക്യാര്‍ നടത്തുന്ന പുരാണ കഥാപ്രസംഗമാണ് ചാക്യാര്‍കൂത്ത്. ഇതിന്‍െറ വേദി കൂത്തമ്പലങ്ങളാണ്. അരങ്ങിന്‍െറ മുന്‍ഭാഗത്ത് മധ്യത്തിലായി നിലവിളക്ക് കൊളുത്തിവെക്കുന്നു. അരങ്ങില്‍ പിന്‍ഭാഗത്ത് മധ്യത്തിലായി മിഴാവ് വെക്കുന്നു. നിയതമായ അവതരണക്രമം ചാക്യാര്‍കൂത്തിനുണ്ട്. മിഴാവൊച്ചപ്പെടുത്തല്‍, തോടയം, വിദൂഷക സ്തോഭം നടിക്കുക, ഈശ്വരപ്രാര്‍ഥന, കഥാബന്ധം വരുത്തുക, കഥാപ്രവേശം, കൂത്തുമുടിക്കുക എന്നിവയാണ് ആ ക്രമം. കഥാപാത്രത്തിന്‍െറ അഭിനയത്തോടൊപ്പം ഫലിത പരിഹാസത്തിനും പ്രാധാന്യമുണ്ട്. ചാക്യാര്‍കൂത്തിന്‍െറ ശ്ളോകംചൊല്ലുന്ന രീതിക്ക് സ്വരിക്കല്‍ എന്നാണ് പറയുക. ചാക്യാര്‍കൂത്തിലെ ഏകവാദ്യം മിഴാവാണ്.

No comments:

Post a Comment