കേരളത്തിലെ ജനപ്രിയമുള്ള ഒരു നാടന്‍കലയാണ് കോല്‍ക്കളി. ഉത്തരകേരളത്തിലാണ് കൂടുതല്‍ പ്രചാരം. കോല്‍ക്കളിക്ക് കമ്പടിക്കളി, കോലടിക്കളി എന്നും പേരുകളുണ്ട്. നല്ല മെയ്വഴക്കവും താളബോധവും ചുവടുചടുലതയും വേണം കോല്‍ക്കളിക്ക്. വന്ദനക്കളിയോടെയാണ് ഇതാരംഭിക്കുക. അരങ്ങില്‍ ഒരു പീഠവും കത്തിച്ച നിലവിളക്കും ഉണ്ടായിരിക്കും.
എണീറ്റുകളി, ഇരുന്നുകളി, ഒരുമണിമുത്ത്, ഒളവും പുറവും, ഒറ്റകൊട്ടിക്കളി, കൊടുത്തോപോണക്കളി, ചിന്ത്, ചാഞ്ഞുകളി, ചവിട്ടുചുറ്റല്‍, ചുറ്റിക്കോല്‍, തെറ്റിക്കോല്‍, തടുത്തുകളി, താളക്കളി, തടുത്തുതെറ്റിക്കോ, പിണച്ചുകൊട്ടിക്കളി, രണ്ടുകൊട്ടിക്കളി, പുതിയ തെറ്റിക്കോല്‍, വട്ടക്കോല്‍, എന്നിങ്ങനെ കോല്‍ക്കളിക്ക് പല ഉള്‍പ്പിരിവുകളുമുണ്ട്. താളവും പാട്ടും മെയ്യും തക്കവിധം ഒത്തുചേര്‍ന്നു നടത്തുന്നതാണ് കോല്‍ക്കളി. കളിക്കാരെ അകം, പുറം എന്നിങ്ങനെ രണ്ടു ചേരിയായി തിരിക്കും. കോലുകള്‍ക്ക് ഏകദേശം ഒന്നരയടി നീളമുണ്ടായിരിക്കും. പിടിക്കുന്ന ഭാഗത്ത് അല്‍പം കനംകൂടിയതും ക്രമേണ കനം കുറഞ്ഞതുമാണ് കോലുകള്‍.
കോലുകളില്‍ ചെറിയ ചിലങ്കയോ, മണിയോ കോര്‍ത്തിരിക്കും.
ഹൈന്ദവര്‍ക്കിടയിലെ കോല്‍ക്കളിക്ക് നേരിയ അനുഷ്ഠാനമുണ്ട്.
മലബാറിലെ മാപ്പിളമാര്‍ (മുസ്ലിംകള്‍)ക്കിടയില്‍ പ്രചാരത്തിലുള്ള കോല്‍ക്കളി തികച്ചും വിനോദപ്രദമാണ്. കോലടിക്കളി, കമ്പടിക്കളി, കോലുകളി എന്നീ പേരുകളുമുണ്ട്. കളിക്ക് നേതൃത്വംകൊടുക്കുന്നത് ആശാനോ ഗുരുക്കളോ ആണ്. വയനാട്ടിലെ കുറുമര്‍, കുറിച്യര്‍ എന്നീ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും കോല്‍ക്കളിയുണ്ട്. കണ്ണൂരിലെ അറക്കല്‍ രാജാവിന്‍െറ സ്ഥാനാരോഹണ ചടങ്ങിന് മാറ്റു കൂട്ടാന്‍വേണ്ടി മാപ്പിളമാര്‍ രൂപംകൊടുത്തതാണ് മാപ്പിള കോല്‍ക്കളി എന്നാണ് ഐതിഹ്യം.
No comments:
Post a Comment