ക്ഷേത്രസംസ്കാരത്തിന്‍െറ തണലില്‍ കേരളത്തില്‍ തഴച്ചുവളര്‍ന്ന ലാസ്യപ്രധാനമായ ശ്രേഷ്ഠകലാരൂപമാണ് മോഹിനിയാട്ടം. സൗന്ദര്യാതിരേകം കൊണ്ടും ഹവഭാവാദി ഭംഗികൊണ്ടും മനോമോഹിനികളായ നര്‍ത്തകിമാര്‍ ആടുന്നതുകൊണ്ടാണ് ഇതിന് ‘മോഹിനിയാട്ടം’ എന്ന പേരുവന്നത്. കേരളത്തിന്‍െറ സ്വന്തം ശാസ്ത്രീയ നൃത്തമായി ഉയര്‍ന്നിരിക്കുന്ന മോഹിനിയാട്ടത്തിന് ചില നാടോടിനൃത്തങ്ങളോട് വിദൂരബന്ധമുണ്ട്.
കേരളീയ ക്ഷേത്രങ്ങളില്‍ പ്രാചീനകാലത്ത് നിലനിന്നിരുന്ന ദേവദാസി നൃത്തപാരമ്പര്യത്തിന്‍െറ തുടര്‍ച്ചയാണ് മോഹിനിയാട്ടം. ഈശ്വരാരാധനക്കുള്ള ഒരു മാര്‍ഗം എന്നനിലക്കാണ് ഇത് വളര്‍ന്നുവന്നത്.
ദേവദാസി നൃത്തത്തെ പരിഷ്കരിച്ച് മോഹിനിയാട്ടമെന്ന പേരില്‍ പുതുജീവന്‍ നല്‍കിയത് തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാളാണ്. കൈമുദ്രകള്‍ ഉപയോഗിച്ചുള്ള അഭിനയമാണ് പ്രധാനം. മൃദംഗം, വയലിന്‍, പുല്ലാങ്കുഴല്‍, വീണ, ഇടയ്ക്ക തുടങ്ങിയ വാദ്യങ്ങളാണ് ഇതിന്‍െറ പക്കമേളത്തില്‍ കാണുക. ചെറിയ ബ്ളൗസ്, സ്വര്‍ണക്കരയുള്ള സാരി, നാഗഫണ ധമ്മില്ലം എന്നിവയാണ് വേഷങ്ങള്‍. ഇന്ന് കേരള കലാമണ്ഡലത്തിലെ ഒരു പ്രധാന പാഠ്യവിഷയമാണ് മോഹിനിയാട്ടം.
No comments:
Post a Comment