അധികം ഈര്‍പ്പമില്ലാത്ത, നീര്‍ വാര്‍ച്ചയുള്ള മണ്ണാണ് കൊക്കോ കൃഷിക്ക് ഉത്തമം. തനി വിളയായിട്ടും, ഇടവിളയായിട്ടും കൊക്കോ നടാം., തനിവിളയാണെങ്കില്‍ ഒരെക്ര സ്ഥലത്തു നാനൂറും, ഇടവിളയാണെങ്കില്‍ ഇരുനൂറും ചെടികള്‍ നടാന്‍ പറ്റും; എങ്കിലും, ചെടികളുടെ എണ്ണം കുറയുകയും, ചെടികള്‍ തമ്മിലുള്ള അകലം കൂടുകയുമാണ് കൃഷിക്ക് നല്ലത്.
നടുന്ന രീതി.
ഇപ്പോള്‍ കൊക്കോയുടെ കുരു പാകി മുളപ്പിക്കുവാന്‍ പറ്റിയ സമയമാണ്. ആറോ, ഒന്‍പതോ ഇഞ്ച് നീളമുള്ള പോളിത്തീന്‍ കൂടുകളില്‍ മണ്ണും, ചാണകപ്പൊടിയും കൂടി (കുറച്ചു മണലും കൂടി ഉണ്ടെങ്കില്‍ നല്ലത്) മിസ്രിതമാക്കിയിട്ടു നിറക്കുക. അതിനു ശേഷം ഓരോ കൊക്കോ കുരു , ഒരിഞ്ചു താഴ്ത്തി നടുക. ആവശ്യത്തിന് ജല സേചനവും, തണലും നല്‍കണം. കൂടകള്‍ തമ്മില്‍ ഒരടിയെന്കിലും അകലം വേണം. മൂന്നു മാസം കഴിയുമ്പോഴേക്കും, കൂടയില്‍ തൈകള്‍ തയ്യാറാകും.
ജൂണ്‍ മാസമാകുമ്പോള്‍, ഒന്നരയടി സമ ചതുരവും താഴ്ചയുമുള്ള കുഴികളെടുത്തു്, അതില്‍ കുറച്ചു വളപ്പൊടിയും, മണ്ണും ചേര്‍ത്ത്, ഇളക്കിയത്തിനു ശേഹം തൈകള്‍ നടുക
കൊക്കോ ഇടവിളയായി നട്ട് വളര്‍ത്താം.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും, വര്‍ദ്ധിച്ച കൃഷിച്ചിലവും, തൊഴിലാളികളുടെ ഉയര്‍ന്ന വേതനവും, കാലാവസ്ഥാ വ്യതിയാനവും എല്ലാം കൂടി, കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെയാണ് കൊക്കോ കൃഷിയുടെ പ്രസക്തി. ഒരു ചെടി നട്ടാല്‍ രണ്ടു വര്ഷം കൊണ്ട് കായ്ക്കും. നാലഞ്ചു വര്ഷം ആകുമ്പോഴേക്കും നല്ല വരുമാനമാകും. പ്രത്യേകിച്ച് ജോലിക്കാരുടെ ആവശ്യമില്ല. സ്ത്രീകള്‍ക്ക് ആണെങ്കിലും മൂപ്പെത്തിയ കായകള്‍ ശേഖരിച്ചു വില്‍ക്കാന്‍ കഴിയും. കൊക്കോ നടുന്നതിന് പ്രത്യേക സ്ഥലം ആവശ്യമില്ല. തെങ്ങ്, കമുക്, റബ്ബര്‍ മുതലായ കൃഷികളുടെ ഇടവിളയായി നട്ട് വളര്‍ത്താം.
No comments:
Post a Comment