തിരുവനന്തപുരം. എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 94.17 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഇത് റെക്കോര്‍ഡാണ്.
44,016 പേര്‍ക്കു ഗ്രേസ് മാര്‍ക്ക് നല്‍കി. 10,073 വിദ്യാര്‍ഥികള്‍ക്ക് എല്ലാ പരീക്ഷയിലും എ പ്ളസ് ലഭിച്ചു. വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല കോട്ടയം - 97.74%. കുറവുള്ള ജില്ല പാലക്കാട്- 87.99%. സര്‍ട്ടിഫിക്കറ്റുകള്‍ മേയ് 15 മുതല്‍ ലഭിക്കും. സേ പരീക്ഷ മേയ് 13 മുതല്‍ 18 വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്അറിയിച്ചു.
ലീവ് സറണ്ടര്‍ നല്‍കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് അധ്യാപക സംഘടനകള്‍ റിസള്‍ട്ട് പ്രഖ്യാപനത്തില്‍ നിന്നു വിട്ടു നിന്നു. 4,79,650 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. മലപ്പുറം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷക്കെത്തിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതു തിരുവനന്തപുരം പട്ടം സെന്റ് മേരീസില്‍ ആണ് - 1559 പേര്‍.
54 കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാംപുകളില്‍ 12,500 അധ്യാപകര്‍ മൂല്യനിര്‍ണ്ണയം നടത്തി. പരീക്ഷാഭവന്‍ ടാബുലേഷന്‍ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കി. അങ്ങനെയാണ് ചരിത്രത്തിലേറ്റവും നേരത്തെയുള്ള ഫലപ്രഖ്യാപനത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ വര്‍ഷത്തെ 93.64 ശതമാനം വിജയം റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 2008 മുതല്‍ 90 നു മുകളിലാണ് എസ്എസ്എല്‍സി വിജയശതമാനം.
എസ്എസ്എല്‍സി ജില്ലാതല വിജയശതമാനം
പരീക്ഷയെഴുതിയ കുട്ടികള്‍, വിജയിച്ചവര്‍, വിജയശതമാനം എന്ന ക്രമത്തില്‍
കോട്ടയം 24508, 23953, 97.74
പത്തനംതിട്ട 14199, 13782, 97.06
എറണാകുളം 40448 , 39199, 96.91
ഇടുക്കി 13511, 13033 , 96.46
ആലപ്പുഴ 27288, 26282, 96.31
കണ്ണൂര്‍ 36570, 35189, 96.22
തൃശൂര്‍ 42265, 49497, 95.82
കാസര്‍കോട് 20209, 19298, 95.44
കോഴിക്കോട് 47358, 45192, 95.43
കൊല്ലം 34955 , 33132 , 94.78
തിരുവനന്തപുരം 43213 , 39973, 92.5
മലപ്പുറം 76414, 69862, 91.43
വയനാട് 12077, 11030 , 91.33
പാലക്കാട് 43458 , 38249, 88.01
No comments:
Post a Comment