ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയിട്ട്ഇന്നേക്ക് മൂന്ന് വര്‍ഷം.
ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഒരു പിടി മനോഹര ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച ഗാന രചയിതാവിന്റെ ക്ക് ഇന്ന് മൂന്നു വയസ്സ്. 2010 ഫെബ്രുവരി 10നായിരുന്നു ആ പ്രതിഭാധനന്‍ നമ്മോടു വിട പറഞ്ഞത്.അസാധാരണമായ കാവ്യ സിദ്ധി കൊണ്ട് അനുഗ്രഹീത നായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരു തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയൊരു നിര്‍വ്വചനം കൊടുത്ത പ്രതിഭ. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില്‍ നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തി നുണ്ടായിരുന്നു. ചക്രവാളത്തിനപ്പുറം എന്ന ചിത്രത്തിലെ ആദ്യ ഗാനം മുതല്‍, ജോണി വാക്കറിലെ ശാന്തമീ രാത്രിയില്‍ എന്ന ശ്രദ്ധേയമായ ആദ്യത്തെ ഗാനം മുതല്‍ ഹിറ്റുകളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ച ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു മുതല്‍ ഒടുവിലത്തെ രചന വരെ ഓരോന്നും ഈ വരദാനത്തിന്റെ സ്പഷ്ടമായ അടയാളങ്ങളാണ്.
No comments:
Post a Comment