Tuesday, 23 October 2012

പരിചമുട്ടുകളി

മധ്യകേരളത്തിലും ദക്ഷിണകേരളത്തിലും പ്രചാരമുള്ള കലാരൂപമാണ്‌ പരിചമുട്ടുകളി.പരിചമുട്ടിക്കളി എന്നും ഇതറിയപ്പെടുന്നു.കളിക്കാരണ്റ്റെ ഇടതുകൈയില്‍ പരിചയും വലതുകൈയില്‍ പ്രത്യേക വടിയും ഉണ്ടാകും.മുരുക്കിന്‍ തടി കൊണ്ടാണ്‌ പരിച ഉണ്ടാകുന്നത്‌.കളിക്കാര്‍ വട്ടത്തിലിരുന്ന് താളത്തിനനുസരിച്ച്‌ വടിയും പരിചയും ഇളക്കിക്കൊണ്ട്‌ വെട്ടുകയും തടയുകയും ചെയ്യും.കളിക്കാര്‍ ചിലങ്കയണിയാറുണ്ട്‌.ചില സ്ഥലങ്ങളില്‍ പരിചമുട്ടിനൊപ്പം ചെണ്ടകൊട്ടും ഉണ്ടാകും.പരിചമുട്ടുമ്പോള്‍ താളത്തിനൊത്ത പാട്ടുകളും പാടുന്നു. ഒരു കാലത്ത്‌ കല്യാണം,പെരുന്നാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ പരിചമുട്ടുകളി ഒഴിച്ചു കൂടാനാവാത്തതായിരുന്നു.

No comments:

Post a Comment