കേരളത്തിലെ പ്രാചീന നാടകകലാരൂപമാണ് കാക്കാരിശ്ശി. ഇതിന് കാക്കാരുകളി, കാക്കാല നാടകം, കാക്കാലച്ചി നാടകം, കാക്കാല ചരിത്രം തുടങ്ങിയ പല പേരുകളുമുണ്ട്. ക്ഷേത്രോത്സവങ്ങളിലെ വിനോദപരിപാടിയായിട്ടാണ് ഇത് അവതരിപ്പിച്ചിരുന്നത്. കാക്കാലവേഷം കെട്ടിയവതരിപ്പിക്കുന്ന നാടകമാണ് കാക്കാരിശ്ശി നാടകം. കാക്കാലന്‍ എന്നത് കേരളത്തിലെ ഒരു താഴ്ന്ന വിഭാഗമാണ്. കാക്കാരിശ്ശി നാടകം പുരുഷന്മാര്‍ അവതരിപ്പിച്ചിരുന്ന കലയായിരുന്നു. സ്ത്രീവേഷം കെട്ടിയിരുന്നതും പുരുഷന്മാര്‍തന്നെയായിരുന്നു. ഇപ്പോള്‍ സ്ത്രീകളും വേഷംകെട്ടി അരങ്ങില്‍ പ്രത്യക്ഷപ്പെടുന്നു. മകരം, കുഭം, മീനം മാസങ്ങളിലാണ് കാക്കാരിശ്ശി നാടകം അവതരിപ്പിച്ചുവരുന്നത്. സംഗീതം, നൃത്തം, സംഭാഷണം, അഭിനയം എന്നിവചേര്‍ന്ന വിനോദനാടകമാണ് കാക്കാരിശ്ശി നാടകം. ഫലിതവും പരിഹാസവുമാണ് മുഖമുദ്ര. മൃദംഗം, ഗഞ്ചിറ, ഇലത്താളം, ഹാര്‍മോണിയം എന്നിവയാണ് വാദ്യോപകരണങ്ങള്‍.
No comments:
Post a Comment