Monday, 1 October 2012

എള്ള്

Photo: എള്ള്

മണല്‍ കലര്ന്നതും നീരവാഴ്ച‍യുള്ളതുമായ പ്രദേശങ്ങളില്‍ ആണ് എള്ള് കൃഷി ചെയ്യുന്നത്. പകല്‍ ചൂടുള്ളതും എന്നാല്‍ രാത്രിയില്‍ മഞ്ഞു ലഭിക്കുന്നതുമായ കാലാവസ്ഥയിലാണ് എള്ള് നടേണ്ടത് (മകരം-കുംഭം).
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ ഒന്ന് ഉഴുതു മണ്ണിന്റെ നനവ്‌ തോര്ന്നതിനു ശേഷം രാവിലെയോ വൈകുന്നേരമോ എള്ള് വിതയ്ക്കാവുന്നതാണ്. അതിനു ശേഷം പച്ച ചാണകം വിതറി വീണ്ടും പാടം ഉഴണം. എള്ള് കിളിര്ത്തു  നാലില പരുവം ആകുമ്പോള്‍ ഇടയിളക്കി കൊടുക്കേണ്ടതാണ്. ഒരു മാസം കഴിഞ്ഞാല്‍ ജൈവ വളമോ രാസവളമോ നല്കാം. മൂന്നു മാസങ്ങള്ക്ക് ശേഷം വിളവെടുക്കാം.
ഇലകള്ക്കും  കായ്കള്ക്കും  മഞ്ഞ നിറം വന്നാല്‍ ചെടികള്‍ മൂടോടെ പിഴുതു കെട്ടുകളാക്കി തണലില്‍ സൂക്ഷിക്കുന്നു. മൂന്നു നാല് ദിവസം കഴിയുമ്പോള്‍ ഇലകള്‍ പൊഴിയും. ഈ കെട്ടുകളുടെ ചുവടു വെട്ടികളഞ്ഞു എള്ള് കുടഞ്ഞെടുത്തു വെയിലില്‍ നന്നായി ഉണക്കി സൂക്ഷിക്കാം.

No comments:

Post a Comment