കൊടുങ്ങല്ലൂര്‍ ഭരണി, ചേര്‍ത്തല പൂരം തുടങ്ങിയ വേലകളോടനുബന്ധിച്ച് ഒരനുഷ്ഠാനമെന്നോണം നടന്നുവരുന്ന ചടങ്ങാണ് തെറിപ്പാട്ട്. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കേരളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ഭക്തന്മാര്‍ പാട്ടുകള്‍ പാടി ഭരണിക്ക് എത്തിച്ചേരും. ഒരു മാസത്തെ വ്രതമെടുത്താണ് ഭക്തര്‍ ഭരണിയില്‍ പങ്കെടുക്കുക. കുംഭഭരണിക്ക് തുടങ്ങുന്ന വ്രതം മീനഭരണിക്ക് അവസാനിക്കും. ഭഗവതിയെ പ്രീതിപ്പെടുത്താനാണത്രെ തെറിപ്പാട്ട് പാടുന്നത്.
ചേര്‍ത്തല പൂരത്തിന്‍െറ ചടങ്ങുകള്‍ ആരംഭിക്കുന്നത് തെറിപ്പാട്ടുകളോടുകൂടിയാണ്. ആയില്യം നാളില്‍ അത് ആരംഭിക്കും. മകം, പൂരം എന്നീ നാളുകളിലും തെറിപ്പാട്ടുകള്‍ ഉണ്ടാകും. തെറിപ്പാട്ടുകള്‍ പാടുന്നതിന് പ്രത്യേക പരിധികളുണ്ട്. ക്ഷേത്രത്തിന്‍െറയോ കാവിന്‍െറയോ ചുറ്റുപാടുകളിലല്ലാതെ മറ്റു സ്ഥലങ്ങളില്‍ അത് പാടാറുണ്ടായിരുന്നില്ല. തെറിപ്പാട്ടുകള്‍ അശ്ളീലവും ആഭാസം കലര്‍ന്നതുമാണ്. അനുഷ്ഠാനം എന്നനിലക്കാണ് ഭക്തര്‍ അത് പാടി നിര്‍വൃതിയടയുന്നത്. സാമൂഹിക വിമര്‍ശ സ്വഭാവത്തോടുകൂടിയവയാണ് തെറിപ്പാട്ടുകള്‍. ലോകോക്തി നിറഞ്ഞ തെറിപ്പാട്ടുകളില്‍ വേദാന്തചിന്തകള്‍പോലും പ്രതിഫലിക്കുന്നുണ്ട്.

No comments:
Post a Comment