Saturday, 1 September 2012

തെച്ചി

  റൂബിയേസിയേ സസ്യകുടുംബത്തില്‍ പെട്ടതാണ് തെച്ചി.  ഇതിന്റെ ശാസ്ത്രനാമം ഇക്സോറ കോക്സിനിയം എന്നാണ്.  വീട്ടുമുറ്റത്ത് അലങ്കാരച്ചെടിയായി വളര്‍ത്താറുണ്ടെങ്കിലും നമ്മുടെ തൊടികളിലും പറമ്പിലും ധാരാളമുള്ള കുറ്റിച്ചെടിയാണ് തെച്ചി.  ചെത്തിയെന്നും അറിയപ്പെടുന്ന ഇവ കാട്ടുതെച്ചി, നാട്ടുതെച്ചി എന്നിങ്ങനെ രണ്ടുതരമുണ്ട്.  പലനിറങ്ങളിലുമുള്ള തെച്ചിയുണ്ടെങ്കിലും കടുംചുവപ്പു നിറത്തിലുള്ള തെച്ചിയാണ് വ്യാപകമായി കണ്ടുവരുന്നത്.  എക്കാലത്തും പൂക്കളുണ്ടാവുന്ന തെച്ചിയില്‍ ഇടവപ്പാതിയിലാണ് കൂടുതല്‍ പൂവുണ്ടാവുക.  വലിയ പൂക്കുലകളായി കാണുന്ന ഇവ അറുത്തുവെച്ചാലും രണ്ടുമൂന്നു ദിവസം വാടാതെ നില്‍ക്കും.  തെച്ചിപ്പൂ കഷായത്തിനും മറ്റും ഉപയോഗിക്കുന്നു.  പഴുത്തുചുവന്ന തെച്ചിക്കായ്കള്‍ പോഷകമുള്ളതും ഔഷധഗുണമുള്ളതുമാണ്. 

No comments:

Post a Comment