Monday, 17 September 2012

പാദവാര്‍ഷിക മൂല്യനിര്‍ണയത്തില്‍ നിന്നും തിരഞ്ഞെടുത്ത കവിതാരചന.

ഓണമൊരുങ്ങി 

 മഴക്കാറുപോയി മാനം തെളിഞ്ഞു
ഓണനിലാവും വന്നുവല്ലൊ
മുക്കുറ്റി പൂത്തു മന്ദാരം പൂത്തു
മുറ്റത്ത് പൂക്കളം തീര്‍ക്കാമല്ലൊ

ഓണവും കാത്തു പൂക്കളം തീര്‍ത്തു
പാടത്തു നെല്‍കതിര്‍ പൂത്തുവല്ലൊ
ഓണമിങ്ങെത്തി പൂക്കളുമാടി
മാനത്ത് സൂര്യനും പൂത്തുവല്ലോ

മാവിന്റെ  തുമ്പത്ത് നിന്നൊരു
ചില്ലയിലാടിക്കളിക്കാമല്ലൊ
പൂവുകള്‍ പൂത്തു പൂമുഖത്താടി
പൂവിന്റെ പൂമണം വീശുന്നല്ലൊ

പൂന്തോപ്പില്‍ പോയി പൂക്കള്‍ പറിക്കണം
പൂക്കളമിട്ട് കളിച്ചീടേണം
സദ്യ വിളമ്പേണം പായസം വയ്ക്കേണം
പപ്പടം കാച്ചിയൊന്നുണ്ടിടേണം.

 - മുഹ്സിന.എസ്, 5ഡി,
 എ.യു.പി.സ്കൂള്‍ ചിറ്റിലഞ്ചേരി

---------------------------------------------------
ഓണപുലരി 

 
മഴക്കാറുപോയി മാനം തെളിഞ്ഞു
ഓണനിലാവും വന്നുവല്ലൊ

മുക്കുറ്റി പൂത്തു മന്ദാരം പൂത്തു
മുറ്റത്ത് പൂക്കളം തീര്‍ക്കാമല്ലൊ

തുമ്പിയും പൂക്കളും ഒത്തൊരുമിക്കുമാ
ഓണപുലരി വന്നത്തിയല്ലൊ

തുമ്പപ്പൂ ചോറുണ്ണാന്‍ തൂമ്പില വച്ചിട്ട്
കേരളമണ്ണാകെയൊരുങ്ങിയല്ലൊ

തുമ്പയും പൂക്കളും മൊട്ടിടുമാ നല്ല 
ഓണപ്പൂക്കാലമിങ്ങെത്തിയല്ലൊ

പപ്പടവും പഴം പായസവും പിന്നെ
പത്തുവക കറി കൂട്ടിയുണ്ണാം.

മുറ്റത്ത് നല്ലൊരു പൂക്കളുമിട്ടിടാം
മാവേലി മന്നനെ വരവേറ്റിടാം

-അഞ്ജന. എം 5 ഡി
  എ.യു.പി.സ്കൂള്‍ ചിറ്റിലഞ്ചേരി

--------------------------------------------------------

No comments:

Post a Comment