സെപ്റ്റംബര്‍ 1
സെപ്റ്റംബര്‍ 2
- നെഹ്റു കപ്പ് ഫുട്ബാള്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ തോല്‍പിച്ച് ഇന്ത്യ കിരീടമണിഞ്ഞു.
സെപ്റ്റംബര്‍ 3
- ക്രമക്കേടുകള്‍ സംശയിക്കുന്നതിനാല്‍ 142ഓളം കല്‍ക്കരി ഖനന ലൈസന്‍സുകള്‍ ഉടനടി റദ്ദാക്കണമെന്ന പ്രതിപക്ഷാവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.
- വാന്‍-ഇന്‍ഫ്ര ഏര്‍പ്പെടുത്തിയ ഗോള്‍ഡന്‍ പെന്‍ ഫോര്‍ ഫ്രീഡം അവാര്‍ഡിന് പ്രമുഖ മെക്സിക്കന്‍ പത്രപ്രവര്‍ത്തക അനബല്‍ ഹെര്‍ണാഡ്സ് അര്‍ഹയായി.
- ന്യൂസിലന്‍ഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് അഞ്ച് വിക്കറ്റിന് നേടിയ ഇന്ത്യ പരമ്പര 2-0ത്തിന് തൂത്തുവാരി.
- തൊഴിലിടങ്ങളിലെ ലൈംഗിക പീഡനങ്ങളില്‍നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതും ഗാര്‍ഹിക തൊഴിലാളികളും പരിധിയില്‍ വരുന്ന, കര്‍ക്കശ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ബില്‍ ലോക്സഭ പാസാക്കി.
സെപ്റ്റംബര്‍ 4
- പട്ടികജാതി,പട്ടികവര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കുകയും അതിനായി ഭരണഘടനാഭേദഗതി കൊണ്ടുവരാന്‍ തീരുമാനിക്കുകയും ചെയ്തു.
- പ്രശസ്ത ബംഗാളി സാഹിത്യകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സയ്യിദ് മുസ്തഫ സിറാജ് (82) നിര്യാതനായി.
സെപ്റ്റംബര്‍ 5
- തമിഴ്നാട്ടിലെ ശിവകാശിക്കുസമീപം പടക്ക നിര്‍മാണകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 56 പേര്‍ വെന്തുമരിച്ചു നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
- പ്രമുഖ നൃത്തസംവിധായകന്‍ നൃത്തഗുരു ഗോപാലകൃഷ്ണന്‍ (86) അന്തരിച്ചു.
- ലണ്ടന്‍ പാരാലിമ്പിക്സ് ഹൈജംപില്‍ ഇന്ത്യന്‍ താരം ഗിരിഷ ഹൊസനഗര നാഗരാജഗൗഡ വെള്ളിമെഡല്‍ നേടി.
സെപ്റ്റംബര്‍ 6
- പ്രമുഖ സാഹിത്യകാരന്‍ സേതു (എ. സേതുമാധവന്‍)വിനെ നാഷനല്‍ ബുക് ട്രസ്റ്റ് ചെയര്‍മാനായി നിയമിച്ചു.
- ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ ഗഗനചാരി സുനിത വില്യംസ് ഒരിക്കല്‍കൂടി ശൂന്യാകാശത്ത് നടന്ന് ചരിത്രം സൃഷ്ടിച്ചു.
സെപ്റ്റംബര്‍ 7
- ഐ.എസ്.ആര്‍.ഒ ചാരകേസില്‍ ഇരയായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്തുലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു.
- യു.എസ് രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുടെ ജയിലുകളില്‍ വിദേശ സ്വാതന്ത്ര്യസമര പോരാശികളെയടക്കം നടത്തിയ ക്രൂരമായ മര്‍ദനമുറകളുടെ വിശദാംശങ്ങളടങ്ങുന്ന പുതിയ റിപ്പോര്‍ട്ട് പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍റൈറ്റ്സ് വാച്ച് (എച്ച്.ആര്‍.ഡബ്ള്യു) പുറത്തുവിട്ടു.
സെപ്റ്റംബര്‍ 8
- വിസ നിയമങ്ങള്‍ ഉദാരമാക്കുന്ന സുപ്രധാന കരാറില്‍ ഇന്ത്യയും പാകിസ്താനും ഒപ്പുവെച്ചു.
- 38ാമത് ദേശീയ പുരുഷ-വനിത പവര്‍ലിഫ്റ്റിങ്ങില്‍ റെയില്‍വേ ഓവറോള്‍ ചാമ്പ്യന്‍ഷിപ് നിലനിര്‍ത്തി. കോഴിക്കോട് സ്വദേശിയും റെയില്‍വേ താരവുമായ പി. സുരേഷിനെ സ്ട്രോങ്മാന്‍ ഓഫ് ഇന്ത്യയായും ഉത്തര്‍ പ്രദേശിന്‍െറ വന്ദന ദുബെ സ്ട്രോങ് വുമണായും തെരഞ്ഞെടുക്കപ്പെട്ടു.
സെപ്റ്റംബര്‍ 9
- ഗുജറാത്തിലെ ആനന്ദിലൂടെ രാജ്യത്ത് ധവള വിപ്ളവത്തിന്‍െറ പാലാഴി തീര്‍ത്ത മലയാളി അമുല്‍ കുര്യന്‍ എന്ന ഡോ.വര്‍ഗീസ് കുര്യന്‍ (90) അന്തരിച്ചു.
- പി.എസ്.എല്‍.വി-21 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ വിക്ഷേപണ ദൗത്യത്തില്‍ സെഞ്ച്വറി തികച്ചു.
- പ്രമുഖ കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദിയെ ദേശദ്രോഹ കുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.
- ദക്ഷിണ കൊറിയയിലെ വിഖ്യാത ചലച്ചിത്രകാരന്‍ കിം കിഡുക് സംവിധാനം ചെയ്ത ‘പിയറ്റ’ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ‘ഗോള്‍ഡന്‍ ലയണ്‍’ അവാര്‍ഡ് നേടി.
- സുരക്ഷാ സൈനികരെയും ശിയാ വിഭാഗത്തെയും വേട്ടയാടാന്‍ ചാവേര്‍ സംഘങ്ങള്‍ക്ക് രൂപംനല്‍കിയെന്ന കേസില്‍ ഇറാഖ് വൈസ് പ്രസിഡന്‍റ് താരിഖ് അല്‍ഹാശിമിക്ക് കോടതി വധശിക്ഷ വിധിച്ചു.
- പാരാലിമ്പിക്സില്‍ 95 സ്വര്‍ണവും 71 വെള്ളിയും 65 വെങ്കലവും നേടി ചൈന ഒന്നാം സ്ഥാനം നിലനിര്‍ത്തി. 35 സ്വര്‍ണം, 38 വെള്ളി, 28 വെങ്കലം എന്നിങ്ങനെ നേടി റഷ്യ രണ്ടാമതും 34 സ്വര്‍ണവും 43 വീതം വെള്ളിയും വെങ്കലവും നേടി ആതിഥേയരായ ബ്രിട്ടന്‍ മൂന്നാം സ്ഥാനക്കാരായി. ഒരു വെള്ളി മാത്രമുള്ള ഇന്ത്യ മെഡല്‍ പട്ടികയില്‍ 67ാം സ്ഥാനത്തായി.
സെപ്റ്റംബര്‍ 10
- കൂടങ്കുളം ആണവ നിലയത്തിനെതിരെ സമരംചെയ്യുന്ന ഗ്രാമീണര്‍ക്കുനേരെ പൊലീസ് വെടിവെപ്പില്‍ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ടു.
- ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖനെ 2009ല്‍ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണസംഘം വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
- കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ 21 പേരെ ഉള്‍പ്പെടുത്തി പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കി.
- ആദ്യമായി ലാപ്ടോപ് കമ്പ്യൂട്ടര്‍ ഡിസൈന്‍ചെയ്ത ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ബില്‍ മോഗ്രിഡ്ജ് (69 )അന്തരിച്ചു.
- കൊളംബിയ സര്‍വകലാശാലയിലെ പരിസ്ഥിതി വിദഗ്ധനായ മലയാളി ഡോ. പൊനിശ്ശേരില്‍ സോമസുന്ദരന് റോയല്‍ സൊസൈറ്റി ഓഫ് കാനഡയുടെ ഫെലോഷിപ് ലഭിച്ചു.
- അമേരിക്കയുടെ സെറീന വില്യംസ് യു.എസ് ഓപണ്‍ വനിതാ വിഭാഗം സിഗ്ള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബെലറൂസിന്‍െറ വിക്ടോറിയ അസാരെങ്കയെ കീഴടക്കി 15ാം ഗ്രാന്‍ഡ്സ്ളാം കിരീടം ചൂടി അപൂര്‍വ ബഹുമതിക്കുടമയായി.
സെപ്റ്റംബര്‍ 11
- കോടതി വിഷയങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും നിയന്ത്രിക്കാന്‍ മാധ്യമങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.
- മുന്‍ ചീഫ് സെക്രട്ടറിയും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെര്‍മാനുമായ കെ.ജെ. മാത്യു (63) നിര്യാതനായി.
- സോമാലിയയിലെ പുതിയ പ്രസിഡന്‍റായി മുന്‍ പ്രതിപക്ഷ നേതാവ് ഹസന്‍ ശൈഖ് മഹ്മൂദിനെ തെരഞ്ഞെടുത്തു.
- ബ്രിട്ടീഷ്താരം ആന്‍ഡി മറെയു.എസ് ഓപണ്‍ പുവുഷവിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ച് കിരീടം ചൂടി.
സെപ്റ്റംബര്‍ 12
- എമര്‍ജിങ് കേരള - ആഗോള നിക്ഷേപക സംഗമം കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടനം ചെയ്തു.
- ലിബിയയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ സ്ഥാനപതി ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് കൊല്ലപ്പെട്ടു.
- കാലിക്കറ്റ് സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറും സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനുമായ പ്രഫ. കെ.എ. ജലീല്‍ (90) അന്തരിച്ചു.
- പാകിസ്താനിലെ കറാച്ചിയില്‍ ഒരു തുണിമില്‍ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ ചുരുങ്ങിയത് 300 പേര്‍ മരിച്ചു.
സെപ്റ്റംബര്‍ 13
- ഡീസല്‍ വില ലിറ്ററിനു അഞ്ചുരൂപ വര്‍ധിപ്പിക്കുവാനും ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക്സബ്സിഡി നിരക്കില്‍ നല്‍കിവരുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്തിയം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ രാഷ്ട്രീയകാര്യ സമിതിതീരുമാനമെടുത്തു.
- ലിബിയയുടെ പുതിയ പ്രധാനമന്ത്രിയായി മുസ്തഫ അബുഷഗുര്‍ തെരഞ്ഞെടുക്കപ്പെട്ടു.
No comments:
Post a Comment