തന്‍റെ ചെറു കാല്‍വെപ്പിലൂടെ മാനവകുലത്തിനെ വലിയൊരു കുതിച്ചുചാട്ടത്തിലേക്ക് നയിച്ച നീല്‍ ആംസ്ട്രോങ് ശനിയാഴ്ച അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗത്തിനെ തുടര്‍ന്നായിരുന്നു അന്ത്യം. എണ്‍പത്തി രണ്ടാം വയസ്സായിരുന്നു.
നാസയുടെ അപ്പോളോ പതിനൊന്ന് പേടകത്തില്‍ 1969 ജൂലായ് 20 നാണ് ആംസ്ട്രോങിന്‍റെ നേതൃത്വത്തിലുള്ള സംഘം ചന്ദ്രനില്‍ ഇറങ്ങിയത്. എഡ്വിന്‍ ആല്‍ഡ്രിന്‍ , മൈക്കല്‍ കോളിന്‍സ് എന്നിവര്‍ക്കൊപ്പം തന്‍റെ മുപ്പത്തെട്ടാമത്തെ വയസ്സിലായിരുന്നു ആംസ്ട്രോങ് ,ചന്ദ്രനില്‍ കാല്‍ കുത്തിയത്.
1930 ആഗസ്ത് 5 ന് യു.എസിലെ ഒഹായോയില്‍ ആണ് ആംസ്‌ട്രോങിന്‍റെ ജനനം. തന്‍റെ പതിനാറാമത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച അദ്ദേഹം എയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ ശേഷം നാവികസേനയില്‍ വൈമാനികനായി. പിന്നീട് വ്യോമസേനയില്‍ ചേര്‍ന്ന അദ്ദേഹത്തെ 1962-ലാണ് നാസ പരിശീലനത്തിന് തെരഞ്ഞെടുത്തത്. 1971ല്‍ നാസയില്‍ നിന്ന് വിരമിച്ച അദ്ദേഹം സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ എയ്‌റോസ്‌പേസ് എഞ്ചിനീയറിങ് അദ്ധ്യാപകനായി ചേര്‍ന്നു. അമേരിക്കയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ കോണ്‍ഗ്രഷണല്‍ ഗോള്‍ഡ് മെഡല്‍ നല്‍കി അമേരിക്ക അദ്ദേഹത്തെ ആദരിച്ചു.
No comments:
Post a Comment