പറയാനും പാടാനും വേണ്ടി കൊഞ്ചിക്കൊഞ്ചി ഭാഷ പഠിച്ചുതുടങ്ങുന്ന ചെറിയ കുട്ടികളെ രസിപ്പിക്കാനുതകുന്ന ഒട്ടനവധി കുഞ്ഞിപ്പാട്ടുകൾ മലയാളത്തിലുണ്ടു്. ഇവയിൽ പലതും ഏതോ കാലത്തു് ആരൊക്കെയോ പാടിത്തുടങ്ങി സ്വയം പ്രചാരമാർജ്ജിച്ചവയാണു്.
തൃശ്ശൂരിലും പരിസരത്തും കുട്ടികൾക്കു പാടിക്കൊടുത്തു പഠിപ്പിച്ചിരുന്ന കുഞ്ഞിപ്പാട്ടുകളിൽ ഒന്നാണു് താഴെക്കൊടുത്തിരിക്കുന്ന ഉറുമ്പുപാട്ട്:
എവിടയ്ക്ക് പോണൂ?
പ്ലാല പർക്കാൻ[1] പോണൂ.
പ്ലാല പർക്കാൻ
കാട്ടില് പോയപ്പോ
പ്ലാലേമപ്പടി ചോര.
ചോര കഴ്കാൻ
നീറ്റ്‌ല് പോയപ്പോ
നീറ്റിലപ്പടി വാള[2].
വാളേനെ കോർക്കാൻ
വള്ളിക്ക് പോയപ്പോ
വള്ളീലപ്പടി ചുണ്ടങ്ങ.
ചുണ്ടങ്ങേടെ കാതും കുത്തി
പട്ടര്‌ടെ കുട്ടീടെ കല്യാണം...!
പ്ലാല പർക്കാൻ[1] പോണൂ.
പ്ലാല പർക്കാൻ
കാട്ടില് പോയപ്പോ
പ്ലാലേമപ്പടി ചോര.
ചോര കഴ്കാൻ
നീറ്റ്‌ല് പോയപ്പോ
നീറ്റിലപ്പടി വാള[2].
വാളേനെ കോർക്കാൻ
വള്ളിക്ക് പോയപ്പോ
വള്ളീലപ്പടി ചുണ്ടങ്ങ.
ചുണ്ടങ്ങേടെ കാതും കുത്തി
പട്ടര്‌ടെ കുട്ടീടെ കല്യാണം...!
- ↑ പ്ലാവില പെറുക്കാൻ
- ↑ നീർ = വെള്ളം, വാള = ഒരു തരം മത്സ്യം
No comments:
Post a Comment