Friday, 24 August 2012

ഓണപ്പഴഞ്ചൊല്ലുകള്

  • ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
  • ഓണത്തിനിടയ്ക്കാണോ പൂട്ടുകച്ചോടം. 
  • ഓണം വന്നാല്‍ വെളുത്തു വിഷു വന്നാല്‍ കറുത്തു
  • ഓണം വരാനൊരു മൂലം വേണം
  • ഓണത്തെക്കാള്‍ വലിയ മകമുണ്ടോ
  • ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
  • ഓണം മുഴക്കോലുപോലെ
  • ഓണമടുത്ത ചാലിയനെപ്പോലെ
  • ഓണമുണ്ട വയറേ ചൂളം പാടിക്കിട
  • ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിനു പുത്തരി
  • ഓണം പോലെയാണോ തിരുവാതിര 
  • ഓണം കേറാമൂല
  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
  • ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
  • ഓണത്തിനല്ലയൊ ഓണപ്പുടവ
  • ഓണത്തേക്കാള് വലിയ വാവില്ല
  • ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
  • തിരുവോണം തിരുതകൃതി
  • രണ്ടോണം ഞണ്ടും ഞവണീം
  • മൂന്നോണം മുക്കീം മൂളീം
  • നാലോണം നക്കിയും തുടച്ചും
  • അഞ്ചോണം പിന്ചോണം
  • ആറോണം അരിവാളും വള്ളിയും
  • അത്തം പത്തിനു പൊന്നോണം
  • അത്തം പത്തോണം
  • അത്തം വെളുത്താല്‍   ഓണം കറുക്കും
  • അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
  • അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
  • ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
  • ഉത്രാടമുച്ച കഴിഞ്ഞാല്‍   അച്ചിമാർക്കൊക്കെയും വെപ്രാളം
  • ഉറുമ്പു ഓണം കരുതും പോലെ
  • ഉള്ളതുകൊണ്ടു ഓണം പോലെ
  • കാണം വിറ്റും ഓണമുണ്ണണം
  • തിരുവോണം തിരുതകൃതി
  • തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌

No comments:

Post a Comment