1915 ജൂണ്‍ 8 മലപ്പുറം ജില്ലയില്‍ പൊന്നാന്നിക്കടുത്തു പള്ളിപ്പുറം ഗ്രാമത്തില്‍ ആണ് പി സി കുട്ടികൃഷ്ണന്‍ എന്ന ഉറൂബ് ജനിച്ചത് സ്കൂള്‍ പഠനത്തിനുശേഷം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു. അധ്യാപകന്‍,പത്രപ്രവര്‍ത്തകന്‍ തുടങ്ങി നിരവധി ജോലികള്‍ അദേഹം വഹിച്ചിട്ടുണ്ട്. നാടകകൃത്ത്, കവി, നോവലിസ്റ്റ്,കഥാകൃത്ത് എന്നി നിലകളില്‍ എല്ലാം തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്‍റെ ചുറ്റിലും കണ്ട കാഴ്ചകളെ, തനിക്കു ചുറ്റും വളര്‍ന്ന സമൂഹത്തെ അല്പം നര്‍മത്തോടെ എന്നാല്‍ ആ സാഹചര്യങ്ങളോട് സഹതാപം ഉള്‍ക്കൊള്ളും വിധത്തില്‍ ആവിഷ്ക്കരിക്കാന്‍ ആണ് മിക്കപ്പോലും അദ്ദേഹം ശ്രമിച്ചത്. തുറന്നിട്ട ജാലകം, നീലമല, താമരത്തൊപ്പി, രാച്ചിയമ്മ, ഗോപാലന്‍ നായരുടെ താടി എന്നിവ അവയില്‍ പെടും. ഉമ്മാച്ചു, മിണ്ടാപ്പെണ്ണ്‍ സുന്ദരികളും സുന്ദരന്മാരും, അമ്മിണി ചുഴിക്ക് പിന്‍പേ ചുഴി എന്നിവയാണ് പ്രധാന നോവലുകള്‍. ഇവയിലെ സ്ത്രീ കഥാപത്രങ്ങളുടെ നിര്‍മിതി വളരെ ശ്രദ്ധിക്കപ്പെട്ടു .
ഉറൂബ് എഴുതിയ നാടകങ്ങളാണ് തീകൊണ്ട് കളിക്കരുത്, മിസ് ചിന്നുവും ലേഡി ജാനുവും, മണ്ണും പെണ്ണും എന്നിവ.നീലക്കുയില്‍ എന്ന സുപ്രസിദ്ധ ചലച്ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചതും ഉറൂബ് ആണ് .കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ ജന്മശതാബ്ദി പുരസ്ക്കാരം എന്നിവ അദ്ദേഹത്തിന് ലഭിച്ച പ്രമുഖ ബഹുമതികള്‍ ആണ്.
1979 ജൂലൈ 10 നു അദ്ദേഹം അന്തരിച്ചു.
No comments:
Post a Comment